Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Necessity

Kozhikode

"ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത'

തി​രു​വ​മ്പാ​ടി: ഓപ്പറേ​ഷ​ൻ തൂ​ഫാ​ൻ ഈ ​കാ​ല​ഘ​ട്ട​ത്തെ ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ ക​ർ​മ്മ​പ​ദ്ധ​തി​യാ​ണെ​ന്നും യു​വാ​ക്ക​ളെ നാ​ശ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റ്റാ​ൻ തൂ​ഫാ​ൻ പോ​ലു​ള്ള പ​ഴു​ത് അ​ട​ച്ചു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ കൊ​ണ്ടു മാ​ത്ര​മേ സാ​ധ്യ​മാ​കൂ​വെ​ന്നും കെ​സി​ബി​സി മ​ദ്യ -ല​ഹ​രി വി​രു​ദ്ധ​സ​മി​തി താ​മ​ര​ശേ​രി രൂ​പ​താ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ മ​ച്ചു​കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ടെ​ങ്ങും മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ഒ​ഴു​ക്കാ​ൻ മു​ൻ സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്ത​തി​ന്‍റെ ദു​ര​ന്ത​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ല​ഹ​രി വ​സ്തു​ക്ക​ൾ നാ​ട്ടി​ൽ നി​ന്നും തു​ട​ച്ചു നീ​ക്ക​പ്പെ​ട​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്ത് മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണം. മ​ദ്യ ശാ​ല​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, ടി.​ടി. തോ​മ​സ്, റോ​യി മു​രി​ക്കോ​ലി​ൽ, കെ.​സി. ജോ​സ​ഫ്, ജോ​സ് കാ​വി​ൽ പു​ര​യി​ടം, വി.​ജെ. മ​ത്താ​യി, ഏ​ബ്ര​ഹാം മ​ണ​ലോ​ടി, ടി.​ജെ. സ​ണ്ണി, പി.​വി. ജോ​ൺ, സി​സ്റ്റ​ർ ഗീ​ത സി​എം​സി, ഇ.​ജെ. ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up